4.24.2011

ട്രെയിന് ബസ് ഇവന്റ്.


ഹ്മ്ം കുറച്ച് ലേറ്റായി പോയ്. എന്ത് ചെയ്യാനാ ട്രെയിനും ബസും ഒരുമിച്ച് കിട്ടാനില്ലെന്നേ . ദാ കിട്ടിയപ്പോ ട്രെയിന് + ഷെഡ് + ബസ് + റോഡ് + കെട്ടിടം + മരം+ ആകാശം (ഇനി വല്ലതുമുണ്ടോ?) എല്ലാം കൂടി ഒത്തു.

റാഷിദിയ, ദുബായ് RTA ഓഫീസിനടുത്ത് വച്ചിരിക്കുന്ന ട്രെയിന് ബോഗി. ദുബായ് മെട്രോ തുടങ്ങുന്ന സമയത്ത് ആദ്യം പ്രദര്ശനത്തിനു വന്നത് ഈ ബോഗി ആണെന്ന് തോന്നുന്നു.

4.08.2011

ആര്യവേപ്പ്


വഴിയോരത്താകെ പൂത്തു നില്ക്കുകയാണ്. വേനല് വന്നത് അറിഞ്ഞിരുന്നോ ആവോ??

4.07.2011

കണ്ണട ഇവന്റ് ;)


കൈ കൊണ്ട് നിഴല് ചിത്രങ്ങൾ ഉണ്ടാക്കാറില്ലേ? എന്റെ ഒരു സഹപ്രവർത്തകൻ ഷാനി, മുൻപൊരിക്കൽ "ദേഖോ ... ചഷ്മാ" എന്നു പറഞ്ഞ് കൈ വിരലുകൾ പിണച്ച് മുഖത്ത് വച്ച് കണ്ണടയുണ്ടാക്കി. അന്നു പിന്നെ അതനുകരിക്കൽ ആയിരുന്നു :)
കൈ ക്രോസ് ചെയ്ത്, പുറം ചേർത്ത് പിടിച്ച് ചെറു വിരലുകൾ തമ്മിലും മോതിരവിരലുകൾ തമ്മിലും പിണച്ച്, ചൂണ്ടുവിരലുകൾ മുദ്രയാക്കി (ദ്വിമുദ്ര, അതെന്തെന്ന് അറിയാത്തവര് ചതിക്കാത്ത ചന്തുവിലെ സലിം കുമാറിന്റെ ഡാന്സ് സീന് കാണൂ:)
എന്നിട്ട് മുഖത്ത് ചേർത്ത്, കണ്ണ് മിഴിച്ച്പിടിച്ച്...

[ -ഇതെന്റെ ആത്മഹത്യാ ഇവന്റ് അല്ല, പ്ലീസ്, ആക്കരുത്- :)]

ഈ നിറച്ചാര്‍്ത്തുകള്...

... മൊബൈല് ക്യാമറകളില്‍് പകര്ത്തിയവ ആണധികവും. കാണുന്ന സ്ഥലത്ത് വച്ചു ഒരിഷ്ടത്തിനു ക്ലിക്കുന്നവ. അതിനാല്‍ തന്നെ പിക്ചര്‍ ക്വാളിറ്റി ഇല്ല. പിന്നെ ബ്ലോഗാണല്ലോ എന്റെ ആഗ്രഹാണല്ലോ എന്നോര്‍ത്ത് എന്നോട് ക്ഷമിക്കുക. :)

അഞ്ഞൂറാൻ

COLLECTION